വളർത്തുനായകൾക്ക് ലൈസൻസും വാക്സിനേഷനും നിർബന്ധം

 


സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണവും പേപ്പ‍ട്ടികളുടെ കടിയേറ്റവരുടെ എണ്ണവും വർധിച്ച സാഹചര്യത്തിൽ വളർത്തു നായ്ക്കൾക്കും ലൈസൻസ്, വാക്സിനേഷൻ എന്നിവ നിർബന്ധമാക്കി പഞ്ചായത്ത് ഡയറക്ടറുടെ സർക്കുലർ. 

രണ്ടാഴ്ചയ്ക്കുള്ളിൽ മുഴുവൻ വളർത്തു നായ്ക്കൾക്കും ലൈസൻസ് എടുത്തിട്ടുണ്ടെന്നു പഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പാക്കണമെന്നും, പഞ്ചായത്ത് വാർഡ് ത‍ലത്തിൽ വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിച്ച്, മുഴുവൻ വളർത്തു നായ്ക്കൾക്കും വാക്സിനേഷൻ നടത്തിയെന്നു ഉറപ്പാക്കി റിപ്പോ‍ർട്ടു നൽകണമെന്നും സർക്കുലറിൽ പറയുന്നു.

Post a Comment

Previous Post Next Post