കരുവഞ്ചാൽ പാലം റീ ടെണ്ടർ; മൂന്ന് കരാറുകാർ ക്വട്ടേഷൻ നൽകി, തീരുമാനം ഉടൻ




ആലക്കോട്: കരുവഞ്ചാൽ പാലം
പുനർനിർമ്മിക്കുന്നതുമായി ബന്ധപ്പെ
ട്ടുള്ള പൊതുമരാമത്ത് വകുപ്പ് റീ ടെണ്ടറിന്റെ സമയ പരിധി കഴിഞ്ഞപ്പോൾ മൂന്ന്
കരാറുകാർ ക്വട്ടേഷൻ നൽകി. നേരത്തെ
ടെണ്ടർ ക്ഷണിച്ചപ്പോൾ ഒരു കരാറുകാരൻ മാത്രം അന്തിമ ലിസ്റ്റിൽ വന്നതിനെത്തുടർന്നാണ് പാലം നിർമ്മാണത്തിനായി
പൊതുമരാമത്ത് വകുപ്പ് റീ ടെണ്ടർ
ക്ഷണിച്ചത്. കാസർക്കോട്ടെ രണ്ടും കോഴിക്കോട്ടെ ഒന്നും കരാറുകാരാണ് രംഗത്തുള്ളത്. ക്വട്ടേഷൻ സംബന്ധിച്ച അന്തിമ തീരുമാനവും കരാർ ആർക്കെന്നത് സംബന്ധിച്ച തീരുമാനവും അടുത്തദിവസം തന്നെയുണ്ടാകും. ടി.സി.ബി റോഡിനയും മലയോര ഹൈവേയും ബന്ധിപ്പിച്ചുള്ള കരുവഞ്ചാൽ പാലം അഞ്ചരക്കോടിയോളം ചിലവിലാണ് തീരുമാനവും കരാർ ആർക്കെന്നത് സംബന്ധിച്ച തീരുമാനവും അടുത്തദിവസം തന്നെയുണ്ടാകും. ടി.സി.ബി റോഡിനെയും മലയോര ഹൈവേയും ബന്ധിപ്പിച്ചുള്ള കരുവഞ്ചാൽ പാലം- അരക്കോടിയോളം ചിലവിലാണ് പുനർനിർമ്മിക്കുന്നത്. നിലവിലുള്ള പാലത്തിൽ കടുത്ത യാത്രാദുരിതമാണ് 
അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പാലം പുനർ നിർമ്മിക്കുന്നത്.നിലവിലുള്ള പാലം പൊളിക്കാതെ പുതിയ പാലമാണ് നിർമ്മിക്കുന്നത്.

Post a Comment

Previous Post Next Post