ഡല്‍ഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാസ്കുകളും സാനിറ്റൈസേഷനും നിര്‍ബന്ധമാക്കാന്‍ വ്യോമയാന മന്ത്രാലയം വിമാനക്കമ്ബനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.
നിര്‍ദേശം പാലിക്കാത്ത യാത്രക്കാര്‍ക്കെതിരെ വിമാനക്കമ്ബനികള്‍ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൊവിഡ് കരുതല്‍ ഡോസുകളുടെ വിതരണം വേഗത്തിലാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷന്‍ ക്യാമ്ബുകള്‍ സംഘടിപ്പിക്കാനും കരുതല്‍ ഡോസ് കൂടുതല്‍ പേര്‍ക്ക് എത്തിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ മാസ്ക് കര്‍ശനമാക്കിയിരുന്നു.

Post a Comment