ലോക ടൂറിസം ഭൂപടത്തിലേക്ക് കണ്ണൂരിന് പ്രാധാന്യം നല്‍കുന്ന രീതിയില്‍ സഞ്ചാരികളെ ജില്ലയിലേക്ക് ആകര്‍ഷിക്കുന്നതിന് കണ്ണൂരിന്റെ പാട്ട് ഒരുങ്ങുന്നു.
കണ്ണൂരിന്റെ മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ഡി ടി പി സി ഒരുക്കുന്ന ദ സോങ്ങ് ഓഫ് കണ്ണൂര്‍-ഹെവന്‍ ഓഫ് ടൂറിസം എന്ന ഗാനം പ്രകാശനത്തിന് സജ്ജമായി.
കണ്ണൂരിന്റെ അഭിമാന കലാകാരനായ കൈതപ്രം ദാമോദരന്‍ നമ്ബൂതിരി രചിച്ച് വിനീത് ശ്രീനിവാസന്‍ പാടി അഭിനയിച്ച ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡോ സി വി രഞ്ജിത്താണ് .
ജില്ലയിലെ ഇരുപത്തിയഞ്ചോളം ടൂറിസം സെന്ററുകളില്‍ ചിത്രീകരിച്ച ഗാനരംഗത്തില്‍ വിനീത് ശ്രീനിവാസനെ കൂടാതെ മലബാറിലെ പ്രശസ്തരായ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, നടനും നര്‍ത്തകനുമായ വിനീത്, സന്തോഷ് കീഴാറ്റൂര്‍, സംവിധായകന്‍ സലിം അഹമ്മദ്, കൈതപ്രം ദാമോദരന്‍ നമ്ബൂതിരി, ഗായികയും ഗിന്നസ് റെക്കോഡുടമയുമായ സചേതാ സതീഷ് തുടങ്ങിയവരും അതിഥി താരങ്ങളായി എത്തുന്നുണ്ട് . കൂടാതെ മുന്‍ കേരളാ ക്രിക്കറ്റ് ക്യാപ്റ്റനും, സിനിമാ താരവും, മോഡലുമായ കെ ജെ മഹീന്ദ്രയുടെ സാനിദ്ധ്യവും ഗാനരംഗത്തുണ്ട്.

Post a Comment