കണ്ണൂരിലേക്ക് വിമാന സര്‍വീസ് നടത്താന്‍ താല്പര്യം പ്രകടിപ്പിച്ച്‌ യു.എ.ഇ.



ദുബൈ: കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ യു.എ.ഇ താത്പര്യം പ്രകടിപ്പിച്ചു.

ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് എ അഹ്ലി ഇത് സംബന്ധിച്ച്‌ സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചു.

കണ്ണൂരിന് പുറമെ അമൃത്സര്‍, തിരുച്ചിറപ്പള്ളി, കോയമ്ബത്തൂര്‍, ഗോവ, ഭുവനേശ്വര്‍, ഗുവാഹത്തി, പൂനെ എന്നീ എട്ട് സ്ഥലങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചാണ് യു.എ.ഇ കത്ത് നല്‍കിയത്.

നിലവില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് യുഎഇ വിമാന സര്‍വീസ് നടത്തുന്നത്.

Post a Comment

Previous Post Next Post