ക​ര്‍​ണാ​ട​ക​യി​ലും ക​ന​ത്ത മ​ഴ; ബം​ഗ​ളൂ​രു-​മൈ​സൂ​രു എ​ക്‌​സ്പ്ര​സ് ഹൈ​വേ വെ​ള്ള​ത്തി​ല്‍ മു​ങ്ങി

 


മം​​​ഗ​​​ളൂ​​​രു: ക​​​ര്‍​ണാ​​​ട​​​ക​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ക​​​ന​​​ത്ത മ​​​ഴ.

മൈ​​​സൂ​​​രു, മാ​​​ണ്ഡ്യ, തും​​​കൂ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ല്‍ അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ണ്ടാ​​​യ​​​ത്.

ബം​​​ഗ​​​ളൂ​​​രു-​​​മൈ​​​സൂ​​​രു എ​​​ക്‌​​​സ്പ്ര​​​സ് ഹൈ​​​വേ​​​യു​​​ടെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളും വെ​​​ള്ള​​​ത്തി​​​ല്‍ മു​​​ങ്ങി. കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നും തി​​​രി​​​ച്ചു​​​മു​​​ള്ള ബ​​​സു​​​ക​​​ളി​​​ല്‍ പ​​​ല​​​തും വ​​​ഴി​​​യി​​​ല്‍ കു​​​ടു​​​ങ്ങി. ഇ​​​വ​ ക​​​ന​​​ക​​​പു​​​ര വ​​​ഴി തി​​​രി​​​ച്ചു​​​വി​​​ട്ടു.


മാ​​​ണ്ഡ്യ​​​യി​​​ലെ ബു​​​ധ​​​നൂ​​​ര്‍ ത​​​ടാ​​​കം ക​​​ര​​​ക​​​വി​​​ഞ്ഞ​​​തി​​​നെ തു​​​ട​​​ര്‍​ന്ന് ഹൈ​​​വേ​​​യി​​​ല്‍ വെ​​​ള്ളം ക​​​യ​​​റി. ഇ​​​തു​​​വ​​​ഴി​​​യു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ മ​​​ദ്ദൂ​​​രു, ഭാ​​​ര​​​തി​​​ന​​​ഗ​​​ര്‍ വ​​​ഴി​​​ക്ക് തി​​​രി​​​ച്ചു​​​വി​​​ട്ടു.


പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും ബ​​​സു​​​ക​​​ളും ചെ​​​റു​​​വാ​​​ഹ​​​ന​​​ങ്ങ​​​ളും വെ​​​ള്ള​​​ക്കെ​​​ട്ടി​​​ല്‍ അ​​​ക​​​പ്പെ​​​ട്ടു. നി​​​ര്‍​മാ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന എ​​​ക്‌​​​സ്പ്ര​​​സ് ഹൈ​​​വേ​​​യു​​​ടെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ഓ​​​വു​​​ചാ​​​ലു​​​ക​​​ളു​​​ടെ നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത​​​തും നേ​​​ര​​​ത്തേ വെ​​​ള്ള​​​മൊ​​​ഴു​​​കി​​​യി​​​രു​​​ന്ന വ​​​ഴി​​​ക​​​ള്‍ മ​​​ണ്ണി​​​ട്ടു നി​​​ക​​​ത്തി​​​യ​​​തു​​​മാ​​​ണ് വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ​​​ത്.


ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ല്‍, വെ​​​ള്ള​​​പ്പൊ​​​ക്ക ഭീ​​​ഷ​​​ണി മൂ​​​ലം സു​​​ള്ള്യ​​​യി​​​ല്‍ ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി നി​​​ര​​​വ​​​ധി കു​​​ടും​​​ബ​​​ങ്ങ​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചി​​​രു​​​ന്നു. മം​​​ഗ​​​ളൂ​​​രു ന​​​ഗ​​​ര​​​ത്തി​​​ലും പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും വെ​​​ള്ളം​​​ക​​​യ​​​റി. തെ​​​ക്ക​​​ന്‍ ക​​​ര്‍​ണാ​​​ട​​​ക​​​ത്തി​​​ലെ മി​​​ക്ക ജി​​​ല്ല​​​ക​​​ളി​​​ലും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്ക് അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Post a Comment

Previous Post Next Post