ഇന്ത്യയിലെ പ്രമുഖ ഓഹരി നിക്ഷേപകനും വ്യവസായിയുമായ രാകേഷ് ജുൻജുൻവാല (62) അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചാണ് അന്ത്യം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം ആകാശ എയർലൈൻസ് ആരംഭിച്ചിരുന്നു. 40,000 കോടിയിൽ അധികം രൂപയാണ് അദ്ദേഹത്തിന്റെ ഇന്നത്തെ ആസ്തി. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിന്റെ ബിഗ് ബുൾ എന്നും ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നും ജുൻജുൻവാല അറിയപ്പെടുന്നു.

Post a Comment