സംസ്ഥാനത്ത് വീണ്ടും വന്‍ ഉരുള്‍പൊട്ടല്‍; വീടുകള്‍ മണ്ണിനടിയില്‍

 


ഇടുക്കി മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ വീണ്ടും ഉരുൾപൊട്ടി. കുണ്ടള പുതുക്കുടി ഡിവിഷനിലാണ് ഉരുൾപൊട്ടിയത്. രണ്ട് വീടുകൾ മണ്ണിനടിയിലായി. മഴ കാരണം പ്രദേശത്തെ ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ഒന്നര കിലോ മീറ്റർ ദൂരെ നിന്നാണ് ഉരുൾപൊട്ടി മൂന്നാർ-വട്ടവട റോഡിലേക്ക് പതിച്ചത്. ഇന്നലെ രാത്രിയിലും ഉരുൾപൊട്ടി തൊട്ടടുത്തുണ്ടായിരുന്ന കടകളും ക്ഷേത്രവും മണ്ണിനടിയിലായിരുന്നു.

Post a Comment

Previous Post Next Post