ആലക്കോട് : കുടക് വനാതിർത്തിമേഖലയിലെ ജനങ്ങൾ ആശ്രയിക്കുന്ന അരിവിളഞ്ഞപൊയിൽ-മാമ്പൊയിൽ റോഡ് മണ്ണിടിച്ചിൽ ഭീഷണിയിൽ. അരിവിളഞ്ഞപൊയിലിനടുത്ത് നിരവധിയിടങ്ങളിൽ മൺതിട്ടകൾ പാറകളോടെ റോഡിലേക്ക് പതിച്ചു. തുടർച്ചയായുളള കനത്ത മഴയിൽ വെള്ളം ആഴത്തിലേക്കിറങ്ങി മണ്ണ് കുതിർന്നതാണ് മണ്ണിടിച്ചിലിന് കാരണം. ദുരന്തനിവാരണ സേനയിലെ അംഗങ്ങളും പൊതുമരാമത്ത് വകുപ്പ് എൻജിനിയർമാരും സ്ഥലത്ത് പരിശോധന നടത്തി. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment