സ്വാതന്ത്ര്യദിനാഘോഷം; നാളെ മുതൽ ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും

 


രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും. സംസ്ഥാനത്തെ മില്‍മയുടെ 525 മില്ലി ഹോമോജ്നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്യുന്നത്. നാളെ (13) മുതല്‍ 16 വരെ പുറത്തിറങ്ങുന്ന പാലിന്റെ കവറുകള്‍ പതാകയും ത്രിവര്‍ണവും പതിച്ചവയായിരിക്കും

അതേസമയം ഓണക്കാലത്തെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കാനുള്ള നീക്കം ആരംഭിച്ചതായി മില്‍മ ചെയര്‍മാന്‍ കെ.എസ് മണി. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ ചെയര്‍മാനുമായി ചര്‍ച്ച നടത്തി.

Post a Comment

Previous Post Next Post