ചെമ്പന്തൊട്ടിയിൽ കനത്ത മഴയില്‍ കിണറുകള്‍ ഇടിഞ്ഞു താഴ്ന്നു

  


കണ്ണൂര്‍ : ശ്രീകണ്ഠപുരത്ത് കനത്ത മഴയില്‍ കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയില്‍ ശ്രീകണ്ഠപുരം മേഖലയിലെ രണ്ട് കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു.

ചെമ്പന്തൊട്ടി തോപ്പിലായില്‍ കരിമ്ബോലിക്കല്‍ ആലീസിന്റെ വീട്ടുമുറ്റത്തെ കിണര്‍ ആള്‍മറയടക്കം ഇടിഞ്ഞുതാഴ്ന്നു. വീടും അപകടഭീതിയിലാണ്.

വിവരമറിഞ്ഞ് റവന്യൂ അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തി. ശ്രീകണ്ഠപുരം നഗരസഭയിലെ ചെരിക്കോട് താമസിക്കുന്ന കുറ്റിക്കല്‍ ജോബിയുടെ വീടിനോട് ചേര്‍ന്ന് മതിലും കിണറും ഇടിഞ്ഞുതാഴ്ന്നു. നഗരസഭാ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

Post a Comment

Previous Post Next Post