പാക്കറ്റിൽ കൃത്യമായ അളവ് രേഖപ്പെടുത്താൻ ഭക്ഷ്യ എണ്ണ കമ്പനികളോട് കേന്ദ്ര നിർദേശം

 


പാചക എണ്ണയിലെ അളവുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ തടയുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം.

എണ്ണയുടെ പാക്കേജിംഗുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പരിഷ്കരിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഭക്ഷ്യ എണ്ണയുടെ പാക്കിങ് സമയത്ത് എണ്ണയുടെ അളവും പാക്കറ്റില്‍ എഴുതിയിരിക്കുന്ന ഭാരവും തുല്കല്യമാണെന്ന് ഉറപ്പുവരുത്താനും നിര്‍മ്മാതാക്കളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. താപനില ഒഴിവാക്കി എണ്ണയുടെ ഭാരം രേഖപ്പെടുത്താനും കേന്ദ്രം നിര്‍ദേശം നല്‍കി.


ഊഷ്മാവില്‍ ഉണ്ടാകുന്ന വ്യത്യാസം അനുസരിച്ച്‌ ഭക്ഷ്യ എണ്ണയുടെ ഭാരം വ്യത്യസ്തമായിരിക്കും. നിലവില്‍, നിര്‍മ്മാതാക്കള്‍ ഭക്ഷ്യ എണ്ണയുടെ അളവിനോടൊപ്പം അതിന്റെ ഭാരം കൂടി പറയുന്നുണ്ട്.  എന്നാല്‍ ചില നിര്‍മ്മാതാക്കള്‍ ഇതിനൊപ്പം താപനില കൂടി പറയും. അതായത് 60 ഡിഗ്രിയില്‍ 1020 ഗ്രാം എന്ന രീതിയില്‍ രേഖപ്പെടുത്താറുണ്ട്.


ഇങ്ങനെ ഭാരം താപനിലയെ അടിസ്ഥാനമാക്കി രേഖപ്പെടുത്തുന്നത് വേണ്ട എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇതിലൂടെ തെറ്റായ അളവുകള്‍ രേഖപ്പെടുത്തുന്നത് തടയാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കമ്ബനികള്‍ക്ക് ആറ് മാസത്തെ സമയം അതായത് 2023 ജനുവരി 15 വരെ സമയം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ഇതോടെ ഭക്ഷ്യ എണ്ണ നിര്‍മ്മാതാക്കള്‍ ഉല്‍പ്പന്നത്തിന്റെ ഭാരത്തിനൊപ്പം താപനില സൂചിപ്പിക്കാതെ മൊത്തം അളവ് അളവ് രേഖപ്പെടുത്തേണ്ടതായി വരും. 2011 ലെ ലീഗല്‍ മെട്രോളജി ചട്ടങ്ങള്‍ പ്രകാരം, മുന്‍കൂട്ടി പായ്ക്ക് ചെയ്ത എല്ലാ സാധനങ്ങളുടെയും ഭാരം അല്ലെങ്കില്‍ അളവ് അടിസ്ഥാന യൂണിറ്റുകളുടെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ നിര്‍മ്മാതാക്കള്‍ അത് താപനിലയെ കൂടി ആശ്രയിച്ച്‌ ആണ് രേഖപ്പെടുത്തിയതിയിരുന്നത്.

Post a Comment

Previous Post Next Post