അക്കൗണ്ടിലെ പണം കവരും വില്ലന്‍ ആപ്പുകള്‍

 


വാള്‍സ് ലൈറ്റ് – വാള്‍പേപ്പേഴ്‌സ് പാക്ക്, ബിഗ് ഇമോജി – കീബോര്‍ഡ് -100കെ , ഗ്രാന്‍ഡ് വാള്‍പേപ്പേഴ്‌സ് -3ഡി ബാക്ക്‌ഡ്രോപ്പ്‌സ് തുടങ്ങിയ ഏതെങ്കിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട് എങ്കില്‍ പെട്ടെന്ന് ഡീലിറ്റ് ചെയ്യുക.

ഇത്തരത്തിലുള്ള 35 ഓളം ആപ്പുകള്‍ ഉപയോക്താക്കള്‍ക്ക് പണി കൊടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇവ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട് എങ്കില്‍ എത്രയും വേഗം ഡീലിറ്റ് ചെയ്യുന്നതാണ് അക്കൗണ്ടിലെ പണത്തിന് നല്ലത്. മിക്കപ്പോഴും സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ് ആന്‍ഡ്രോയിഡ് ആപ്പുകള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല.

ആപ്പുകളില്‍ മാല്‍വെയറുകള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നാല് ആപ്പുകള്‍ ഡിലീറ്റും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 35 ആന്‍ഡ്രോയിഡ് ആപ്പുകള്‍ കൂടി നീക്കം ചെയ്യുമെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇവയില്‍ മാല്‍വെയര്‍ അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, ഒരു തുമ്ബും അവശേഷിപ്പിക്കാതെ, തെളിവുകള്‍ പോലും ബാക്കി വെയ്ക്കാതെ പണം നഷ്ടപ്പെടുത്തുകയും ചെയ്യും.

പേരുമാറ്റിയും ഐക്കണ്‍ മാറ്റിയും തങ്ങളുടെ സാന്നിധ്യം ഹൈഡ് ചെയ്യാന്‍ ഇത്തരം ആപ്പുകള്‍ക്ക് കഴിയും. പരസ്യങ്ങളിലൂടെയാണ് ഇവര്‍ പണം നഷ്ടപ്പെടുത്തുന്നത്. പരസ്യത്തില്‍ ഉപയോക്താവ് ക്ലിക്ക് ചെയ്യുമ്ബോള്‍ തന്നെ അനുവാദം കൂടാതെ ഫോണില്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്തുന്നതിനൊപ്പം ഇവ പണവും എടുക്കുന്നു.’com.android…’ എന്ന് തുടങ്ങുന്ന ഏതെങ്കിലും ആപ്പ് പേരുകള്‍ കണ്ടാല്‍ അവയെ ശ്രദ്ധിക്കുക. അറിയാത്ത ആപ്പുകളെ പരമാവധി അവഗണിക്കുക എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Post a Comment

Previous Post Next Post