കേ​ര​ള​ത്തി​ൽ മ​ഴ ഇ​ന്നും ശ​ക്ത​മാ​കും; നാ​ല് ജി​ല്ല​യി​ൽ ഓ​റ​ഞ്ച്, എ​ട്ട് ജി​ല്ല​യി​ൽ യെ​ല്ലോ

 


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ മ​ഴ വീ​ണ്ടും ശ​ക്ത​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ൽ കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.


ബു​ധ​നാ​ഴ്ച നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ്‌ ഓ​റ​ഞ്ച് അ​ല​ർ​ട്ട്. ഇ​വി​ട​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.


പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്. ഈ ​ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​ത്. 24 മ​ണി​ക്കൂ​റി​ൽ 64.5 എം​എം മു​ത​ൽ 115.5 എം​എം വ​രെ​യു​ള്ള മ​ഴ​യാ​ണ് ശ​ക്ത​മാ​യ മ​ഴ കൊ​ണ്ട് അ​ർ​ത്ഥ​മാ​ക്കു​ന്ന​ത്.

Post a Comment

Previous Post Next Post