തമിഴ്‌നാട് സ്വദേശിനി കണ്ണൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി

 


കണ്ണൂര്‍: തമിഴ്‌നാട് സ്വദേശിയായ യുവതിയെ കണ്ണൂരില്‍ മയക്ക് മരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി കൂട്ടബലാതംഗം ചെയ്തതായി പരാതി.

സംഭവവുപമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധു മലര്‍, രാജേഷ് മലര്‍ കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പീഡനം നടന്നത്.


ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. കണ്ണൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ബന്ധുവായ തമിഴ്നാട് സ്വദേശിനി മലരാണ് പീഡിനത്തിന് ഒത്താശ ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബന്ധുവായ മലര്‍ തമിഴ്‌നാട്ടില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു.

തുടര്‍ന്ന് കുറച്ച്‌ ദിവസം സ്വന്തം വീട്ടില്‍ താമസിപ്പിച്ചു. പിന്നീട് ജോലിക്കെന്ന് പറഞ്ഞ് മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോയാണ് പീഡനം നടന്നത്. ജ്യൂസില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കി മയക്കിയ ശേഷമാണ് പീഡനം നടന്നത്.

Post a Comment

Previous Post Next Post