സ്വന്തം ബസിനടിയില്‍പ്പെട്ട് സ്വകാര്യ ബസുടമക്ക് ദാരുണാന്ത്യം

 


തൃശൂര്‍: സ്വന്തം ബസിനടിയില്‍പ്പെട്ട് സ്വകാര്യ ബസുടമക്ക് ദാരുണാന്ത്യം. തൃശൂര്‍ കേച്ചേരി സ്വദേശി രജീഷ് (40) ആണ് മരിച്ചത്.

തൃശൂര്‍ - ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയാണ് മരിച്ച രജീഷ്.

കഴിഞ്ഞ ദിവസം വൈകിട്ട് മുണ്ടൂരിന് സമീപം പുറ്റേക്കരയില്‍ വെച്ചാണ് അപകടമുണ്ടായത്. ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ കാല്‍ വഴുതിയാണ് അപകടം ഉണ്ടായത്. റോഡില്‍ വീണ ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു.

ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രജീഷ് കയറിയിരുന്ന ബസിന് മുന്നിലായി ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു ബസുണ്ടായിരുന്നു. ഒരു ബസില്‍ നിന്ന് മറ്റൊരു ബസിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുമ്ബോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു.

കണ്ടക്ടറായാണ് തിങ്കളാഴ്ച രജീഷ് ബസിലുണ്ടായിരുന്നത്. പേരാമംഗലം പൊലീസ് നടപടി സ്വീകരിച്ചു. രജീഷിന്‍റെ ഭാര്യ: നയന. മക്കള്‍: ദീപക്, ദേവിക.

Post a Comment

Previous Post Next Post