സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവ്



സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. 6 മാസത്തേക്ക് മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കിയാണ് ആരോഗ്യ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുസ്ഥലത്തും ജോലി സ്ഥലത്തും പൊതുജനങ്ങൾക്ക് പ്രവേശനമുള്ള എല്ലാ സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും മാസ്ക് ധരിക്കണം. സ്ഥാപനങ്ങൾ, കടകൾ, തിയേറ്ററുകൾ എന്നിവ സാനിറ്റൈസർ വിതരണം ചെയ്യണം.

Post a Comment

Previous Post Next Post