ബെംഗളൂരു: ബംഗളൂരുവില്‍ കീടനാശിനി ശ്വസിച്ച് മലയാളി പെണ്‍കുട്ടി മരിച്ചു. കണ്ണൂര്‍ സ്വദേശി വിനോദിന്‍റെ മകള്‍ അഹാന (8) യാണ് മരിച്ചത്.
വസന്ത് നഗറിലാണ് സംഭവം.വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു. ഇത് ശ്വസിച്ചതാകാം മരണകാരണം. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ലഭ്യമാകൂ. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Post a Comment