യുജിസി നെറ്റ്: പരീക്ഷകൾ മാറ്റിവെച്ചു

 


ഈ മാസം 12, 13, 14 തീയതികളിൽ നടത്താനിരുന്ന യുജിസി നെറ്റ് രണ്ടാം ഘട്ട പരീക്ഷ മാറ്റിവെച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷ സെപ്റ്റംബർ 20നും 30നും ഇടയിലേക്കാണ് മാറ്റിയത്. ഒന്നാം ഘട്ട പരീക്ഷ ജൂലൈ 9, 11, 12 തീയതികളിലായിരുന്നു നടന്നത്. 225 നഗരങ്ങളിലെ 310 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. കഴിഞ്ഞ വർഷം ഡിസംബറിലും ഈ വർഷം ജൂണിലും നടത്തേണ്ടിയിരുന്ന പരീക്ഷകളാണ് ഒരുമിച്ച് 2 ഘട്ടമായി നടത്തുന്നത്.

Post a Comment

Previous Post Next Post