മെട്രോ നഗരങ്ങളില്‍ ദീപാവലിയോടെ 5 ജി ; പ്രഖ്യാപനവുമായി അംബാനി

 


ദീപാവലിയോടെ രാജ്യത്തുടനീളമുള്ള മെട്രോ നഗരങ്ങളില്‍ 5 ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു.

കമ്ബനിയുടെ 45-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളിലാണ് സേവനം ലഭ്യമാക്കുക. ആഗോളതലത്തിലെ മികച്ച കമ്ബനികളെ ഇന്ത്യയില്‍ നിര്‍മ്മിക്കുക എന്ന ദൗത്യത്തില്‍ പങ്കാളികളാകാന്‍ കഴിഞ്ഞുവെന്ന്, അദ്ദേഹം പറഞ്ഞു.


രാജ്യത്തുടനീളം 5 ജി ലഭ്യമാക്കുന്നതിന് 2 ലക്ഷം കോടി രൂപ നിക്ഷേപിക്കും. മെറ്റാ, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, എറിക്സണ്‍, നോക്കിയ, സാംസങ്, സിസ്കോ തുടങ്ങിയ കമ്ബനികളുമായി റിലയന്‍സ് 5ജിക്കായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുള്ളത്.

Post a Comment

Previous Post Next Post