സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ തിങ്കളാഴ്ച മുതൽ www.admission.dge.kerala.gov.in വഴി നൽകാം. 18 വരെ അപേക്ഷ സ്വീകരിക്കും. ഒരു റവന്യൂജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചേർത്തുള്ള ഒരൊറ്റ അപേക്ഷ ഏകജാലക സംവിധാനത്തിലൂടെ സമർപ്പിക്കാം. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിൽ തടസ്സമില്ല. എല്ലാ സ്കൂളിലും ഹെൽപ് ഡെസ്കുകളുണ്ടാവും.

Post a Comment