കണ്ണൂര്‍: ജില്ലയുടെ തീരദേശ മേഖലയിലടക്കം തെങ്ങോലപ്പുഴുവിന്റെ ആക്രമണം വ്യാപകമാകുന്നു.
നഗരത്തിലും പരിസരപ്രദേശങ്ങളിലെയും തെങ്ങോലകള്‍ തീയേറ്റു കരിഞ്ഞപോലെ ഉണങ്ങിയ സ്ഥിതിയിലാണ്. വേനല്‍കാലത്താണ് തെങ്ങോലപ്പുഴുവിന്റെ ഉപദ്രവം കൂടുതലായി കണ്ടുവരുന്നതെങ്കിലും കാലവര്‍ഷം ശക്തമായിട്ടും രോഗബാധ തുടരുന്നതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.
തെങ്ങോലപ്പുഴുവിന്റെ ശല്യം കണ്ണൂര്‍ സിറ്റി, നീര്ച്ചാല്, കൊടപ്പറമ്ബ്, കസാനകോട്ട, മരക്കാര്‍കണ്ടി, താണ, ചൊവ്വ, പുഴാതി, കണ്ണൂക്കര, താവക്കര, കാല്‍ടെക്സ് തുടങ്ങിയ മേഖലകളിലാണ് വ്യാപകമായിരിക്കുന്നത്.പ്രദേശത്തെ ഭൂരിപക്ഷം തെങ്ങുകള്‍ക്കും ബാധിച്ചിട്ടുണ്ട്. ഓല കരിഞ്ഞ് തെങ്ങുകള്‍ നാശത്തിന്റെ വക്കിലാണ്.തെങ്ങുകളില്‍ കായ്ഫലവും കുറയുന്നുണ്ട്.

Post a Comment