സംസ്ഥാനത്ത് കുരങ്ങ് പനി സ്ഥിരീകരിച്ചു; രോഗം വിദേശത്ത് നിന്നെത്തിയ കൊല്ലം സ്വദേശിക്ക്

 




തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങ് പനി സ്ഥിരീകരിച്ചു. യു.എ.ഇയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ കൊല്ലം സ്വദേശിക്കാണ് കുരങ്ങ് പനി സ്ഥിരീകരിച്ചത്.പനി ബാധിച്ച വ്യക്തിയേയും കുടുംബത്തേയും നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

സമ്ബര്‍ക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. 21 ദിവസം രോഗിയുമായി ബന്ധം പുലര്‍ത്തിയവരെ നിരീക്ഷിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി, വിമാനത്തില്‍ ഒപ്പം യാത്ര ചെയ്ത 11 പേര്‍. ഇയാളെ പരിശോധിച്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ നിരീക്ഷിക്കും

Post a Comment

Previous Post Next Post