ആലക്കോട്: പ്രസവത്തത്തുടർന്ന് പ്രഷർ കൂടി തലച്ചോറിൽ രക്തം കട്ടപിടിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
ചെറുപുഴ പാണ്ടിക്കടവിലെ താഴെ പുരയിൽ മനേഷിന്റെ ഭാര്യ വിനീതയാണ് (32) മരിച്ചത്. മണിപ്പാൽ കെ.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് മരണം. കഴിഞ്ഞ മെയ് 14ന് പ്രസവത്തെടർന്നാണ് വിനീത അബോധാവസ്ഥയിലായത്. നിർധന കുടുംബാംഗമായ വിനീതയുടെ ജീവൻ രക്ഷിക്കുന്നതിനായി ചെറുപുഴ പഞ്ചായത്ത് പ്രസിഡണ്ട് കെ.എഫ്.അലക്സാണ്ടറുടെ നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് 25 ലക്ഷത്തോളം രൂപ സമാഹരിച്ചുവരികയായിരുന്നു അപ്പോഴാണ് ഏവരെയും കണ്ണീരിലാഴ്ത്തി വിനീത യാത്രയായത്.

Post a Comment