മലയാളി യുവാവ് ബംഗളൂരുവില്‍ കുത്തേറ്റ് മരിച്ചു; ആളുമാറി ആക്രമിച്ചുവെന്ന് സൂചന

കാസർകോട്‍:ബെംഗളൂരുവില് മലയാളി യുവാവ് കുത്തേറ്റുമരിച്ചു. കാസര്‍ഗോട് സ്വദേശി സനു തോംസണ്‍(30) ആണ് കൊല്ലപ്പെട്ടത്. ബെംഗലൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായിരുന്നു സനു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവേയായിരുന്നു സംഭവം. രാത്രി 10.30 ഓടെ ജോലി കഴിഞ്ഞിറങ്ങിയ സനുവിനെ ബൈക്കിലെത്തിയ മൂന്നംഗസംഘം കുത്തുകയായിരുന്നു. അക്രമികള്‍ ആളുമാറി കുത്തിയതാണെന്നും സൂചനയുണ്ട്. സംഭവത്തില്‍ ബെംഗളൂരു പോലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post