തിരുവനന്തപുരം: അടിസ്ഥാനസൗകര്യ സേവനങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യ ദാതാവായ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‍വര്‍ക്ക് ലിമിറ്റഡിന് കാറ്റഗറി 1 ലൈസന്‍സ് അനുവദിച്ച് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഉത്തരവിറക്കി.
ഇതോടെ കേരളത്തിന്‍റെ അഭിമാനകരമായ പദ്ധതിക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പദ്ധതിയുടെ ഇന്‍റര്‍നെറ്റ് സേവന ദാതാവിന്‍റെ ലൈസന്‍സ് ഉടന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
“ഇന്‍റര്‍നെറ്റ് ജനങ്ങളുടെ അവകാശമാണെന്ന പ്രഖ്യാപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കെ-ഫോണ്‍ പദ്ധതി. ടെലികോം മേഖലയിലെ കോര്‍പ്പറേറ്റ് ശക്തികള്‍ക്കെതിരെ ഇടത് സര്‍ക്കാരിന്റെ ജനപ്രിയ ബദല്‍ കൂടിയാണ് പരമാവധി ആളുകള്‍ക്ക് അതിവേഗ ഇന്‍റര്‍നെറ്റ് സൗജന്യവും കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ളതുമായ ആക്സസ് നല്‍കുന്ന ഈ പദ്ധതി.
ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്‍റെ ഔദ്യോഗിക രജിസ്ട്രേഷന്‍ അനുസരിച്ച്, ഫൈബര്‍ ഒപ്റ്റിക് ലൈനുകള്‍ (ഡാര്‍ക്ക് ഫൈബര്‍), ഡക്‌ട് സ്പേസ്, ടവറുകള്‍, നെറ്റ്‌വര്‍ക്ക് ശൃംഖല, മറ്റ് അവശ്യ സംവിധാനങ്ങള്‍ എന്നിവ പോലുള്ള ടെലികോം സേവന ലൈസന്‍സ് ഉടമകള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്താനും തയ്യാറാക്കാനും പരിപാലിക്കാനും വാടകയ്ക്കെടുക്കാനോ പാട്ടത്തിനെടുക്കാനോ കെഫോണിന് അധികാരമുണ്ടാകും.
Post a Comment