ഇന്‍ഡിഗോയുടെയും ഗോ ഫസ്റ്റിന്റെയും കണ്ണൂര്‍-മുംബൈ വിമാനസര്‍വീസുകള്‍ യാത്രക്കാരില്ലാത്തതിനാല്‍ റദ്ദാക്കി

 


മട്ടന്നൂര്‍: യാത്രക്കാര്‍ കുറവായതിനാല്‍ കണ്ണൂര്‍-മുംബൈ സെക്ടറില്‍ ഇന്‍ഡിഗോയുടെയും ഗോ ഫസ്റ്റിന്റെയും വിമാന സര്‍വീസുകള്‍ വെള്ളിയാഴ്ച റദ്ദാക്കി.

കണ്ണൂരില്‍നിന്ന് മുംബൈയിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

കണ്ണൂരില്‍നിന്ന് മുംബൈയിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

കഴിഞ്ഞദിവസവും യാത്രക്കാരില്ലാത്തതിനാല്‍ ഗോ ഫസ്റ്റിന്റെ കണ്ണൂര്‍-മുംബൈ സര്‍വീസ് റദ്ദാക്കിയിരുന്നു. ടിക്കറ്റെടുത്തവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റിനല്‍കി. എതാനും ദിവസങ്ങളായി കണ്ണൂര്‍-മുംബൈ സെക്ടറില്‍ യാത്രക്കാര്‍ കുറവാണ്. ആഴ്ചയില്‍ മൂന്നുദിവസമുണ്ടായിരുന്ന ഇന്‍ഡിഗോയുടെ മുംബൈ സര്‍വീസ് കഴിഞ്ഞദിവസമാണ് എല്ലാ ദിവസവുമാക്കി മാറ്റിയത്.

Post a Comment

Previous Post Next Post