സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെയും സ്വർണ വിലയിൽ നേരിയ വർധനവ് ഉണ്ടായിരുന്നു. ഒരു പവന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇന്നലെയും പവന് 80 രൂപ വർധിച്ചിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 37,120 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. 22 കാരറ്റ് ഗ്രാമിന് 4640 രൂപയാണ് വില. 18 കാരറ്റിന് 10 രൂപ ഉയർന്ന് ഗ്രാമിന് വില 3835 രൂപയായി.

Post a Comment