കാസര്‍ഗോഡ് - വയനാട് പവര്‍ ഹൈവേ; വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് നിവേദനം നല്‍കി

 


ആലക്കോട്‍: കാസർകോഡ് വയനാട് 400 കെ വി പവര്‍ ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്നും കര്‍ഷകര്‍ക്ക് മതിയായി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വൈദ്യുത വകുപ്പ് മന്ത്രി കെ.

കൃഷ്ണന്‍കുട്ടിക്ക് നിവേദനം നല്‍കി. ജില്ലയിലെ 13 പഞ്ചായത്ത് കളിലായി 78.33 കിലോമീറ്റര്‍ ദൂരത്തിലാണ് പ്രസ്തുത പവര്‍ ഹൈവേ കടന്നുപോകുന്നത്. ഈ പ്രദേശത്ത് ഉള്ള കര്‍ഷകര്‍ ആശങ്കയിലാണ്

ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡന്‍്റ് അഡ്വ. ബിനോയ് കുര്യന്‍്റെ നേതൃത്വത്തില്‍ കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍, ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് പഞ്ചായത്ത്, അയ്യന്‍കുന്ന് പ്രസിഡണ്ട് കുര്യാച്ചന്‍ പൈമ്ബള്ളിക്കുന്നേല്‍,നടുവില്‍ പഞ്ചായത്ത് മെമ്ബര്‍ സാജു ജോസഫ് ആലക്കോട് ഗ്രാമപഞ്ചായത്ത് മെമ്ബര്‍ സാബു മാസ്റ്റര്‍ തുടങ്ങിയവര്‍ വൈദ്യുതി മന്ത്രിക്ക് നിവേദനം നല്‍കി.

നിലവില്‍ 400 കെ വി ലൈന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമിയുടെ ഫെയര്‍ വാല്യുവിന്റെ 85 ശതമാനം ടവര്‍ നിര്‍മ്മിക്കുന്ന സ്ഥല ത്തിനും15 ശതമാനമാണ് ലൈന്‍ കടന്നുപോകുന്ന സ്ഥലത്തിനും നഷ്ടപരിഹാരം ലഭ്യമാവുക .ഇത് വളരെ കുറവാണെന്നും അതുകൊണ്ട് കൊച്ചി -ഇടമണ്‍ പവര്‍ ഹൈവേ പ്രത്യേക പാക്കേജ് മാതൃകയില്‍ കണ്ണൂര്‍ ജില്ലയിലൂടെ കടന്നു പോകുന്ന പ്രദേശത്തും പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് നിവേദനത്തിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടു. അടിയന്തരമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരുടെ യോഗം വിളിച്ച്‌ തീരുമാനം ഉണ്ടാക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി ഉറപ്പു നല്‍കി.

Post a Comment

Previous Post Next Post