ചെള്ളുപനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു

 


തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. 11കാരനായ കിളിമാനൂര്‍ സ്വദേശി സിദ്ധാര്‍ഥാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് പനിയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 4 ദിവസമായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. ചെള്ളുപനിയാണെന്ന സംശയത്തെ തുടര്‍ന്ന് സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്.

Post a Comment

Previous Post Next Post