വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ ബസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വാഹന വകുപ്പാണ് കോഴിക്കോട്ട് നിന്ന് ബസ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന ബസിനെതിരെയാണ് നടപടി. 6 മാസമായി വാഹനത്തിന്റെ നികുതി അടച്ചിട്ടില്ല. ഈ ഇനത്തില്‍ 40,000 രൂപ അടയ്ക്കാനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. തുക അടച്ചാൽ മാത്രമേ ബസ് വിട്ടുതരുകയുള്ളൂവെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Post a Comment