പൈതൽ മലയിൽ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി; സന്ദര്‍ശിക്കാന്‍ പാസ് ഏർപ്പെടുത്തി വനം വകുപ്പ്

 


ആലക്കോട്:കാലവർഷത്തെ തുടർന്ന് പൈതൽ മലയിൽ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി.ഇന്ന് മുതൽ (21/07/22) സഞ്ചാരികൾക്ക് പൈതൽ മലയിൽ പ്രവേശിക്കാം. രാവിലെ 9:00 മുതൽ വൈകിട്ട് 4:00 വരെയാണ് പ്രവേശനം. അതുപോലെ സന്ദര്‍ശിക്കുവാനെത്തുന്നവര്‍ക്ക് പാസ് നല്‍കുന്നതിന് വനംവകുപ്പ് സജ്ജീകരണമൊരുക്കി.

വൈതല്‍മലയുടെ അടിവാരമായ മഞ്ഞപ്പുല്ല്, പൊട്ടന്‍പ്ലാവ് എന്നിവിടങ്ങളിലാണ് വനാതിര്‍ത്തിയില്‍ പാസ് നല്‍കുന്നതിനുള്ള സജ്ജീകരണമൊരുക്കിയിരിക്കുന്നത്. ആലക്കോട് കാപ്പിമല റൂട്ടില്‍ യാത്ര ചെയ്ത് വരുന്നവര്‍ക്ക് മഞ്ഞപ്പുല്ല് വനാതിര്‍ത്തിയിലുള്ള വനംവകുപ്പ് ഓഫീസിലും കുടിയാന്മല പൊട്ടന്‍പ്ലാവ് റൂട്ടില്‍ വരുന്നവര്‍ക്ക് വനാതിര്‍ത്തിയിലുള്ള ചെക്ക് പോസ്റ്റിലും ഇതിനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്

Post a Comment

Previous Post Next Post