കരുവഞ്ചാലിൽ കിണറ്റിൽ വീണ എരുമയെ ഫയർഫോഴ്സ് രക്ഷിച്ചു

 



കരുവഞ്ചാൽ: മേയുന്നതിനിടെ കിണറ്റിൽ വീണ എരുമയെ ഫയർഫോഴ്സത്തി രക്ഷിച്ചു. കരുവഞ്ചാലിലെ അറക്കൽ 
പാപ്പന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറ്റിലാണ് ഇന്നലെ വൈകുന്നേരം 6.30ഓടെ ഒന്നരക്വിന്റലോളം തൂക്കം വരുന്ന എരുമ വീണത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഗ്രേഡ് അസി:സ്റ്റേഷൻ ഓഫീസർ ടി.വി പ്രകാശന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. ഫയർ ഓഫീസർ കെ.വി അനൂപ് ആണ് കിണറ്റിലിറങ്ങിയത്. തുടർന്ന് എരുമയെ വലിച്ച് കിണറിന് പുറത്തെത്തിക്കുകയായിരുന്നു.
ഫയർ ഓഫീസർമാരായ നിമേഷ്, വിനോദ്കുമാർ, ഹോംഗാർഡ്
മാത്യു എന്നിവരും രക്ഷാപ്രവർത്തക സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post