അഗ്നിപഥ് കരസേനാ റിക്രൂട്ട്‌മെന്റ് റാലിയുടെ കേരളത്തിലെ തീയതികള്‍ പ്രഖ്യാപിച്ചു

 


അഗ്നിപഥ് കരസേനാ റിക്രൂട്ട്‌മെന്റ് റാലി തീയതികള്‍ പ്രഖ്യാപിച്ചു. ജൂലൈ ഒന്നിനായിരുന്നു റജിസ്ട്രേഷന്‍ ആരംഭിച്ചത്.

ജൂലൈ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വടക്കന്‍ കേരളത്തിലെ റാലി ഒക്ടോബര്‍ ഒന്നുമുതല്‍ 20 വരെ കോഴിക്കോട്ട്‌ നടക്കും. കോഴിക്കോട്, കാസര്‍കോട്, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകള്‍ക്കുപുറമേ ലക്ഷദ്വീപ്, മാഹി കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം.


തെക്കന്‍കേരളത്തിലെ ഏഴു ജില്ലകള്‍ക്കായി നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലത്താണ് റാലി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാര്‍ക്ക് പങ്കെടുക്കാം. തീയതിയില്‍ ചിലപ്പോള്‍ മാറ്റം ഉണ്ടായേക്കാമെന്ന് കരസേന അറിയിച്ചു. പുതിയ വിവരങ്ങള്‍ക്ക് joinindianarmy.nic.in എന്ന എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. നാവികസേനയില്‍ അഗ്നിപഥ് രജിസ്ട്രേഷന്‍ വെള്ളിയാഴ്ച ആരംഭിക്കും. വനിതകള്‍ക്കും അപേക്ഷിക്കാം. വെബ്സൈറ്റ്: joinindiannavy.gov.in.

Post a Comment

Previous Post Next Post