ചെറുപുഴ: ചെറുപുഴ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
ടി.ഐ. മധുസൂദനന് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി സഭയെ ഇക്കാര്യം അറിയിച്ചത്. ചെറുപുഴ പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. മേലെ ബസാറില്‍ മൃഗാശുപത്രിക്ക് സമീപം താത്കാലിക കെട്ടിടത്തിലാണ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. മതിയായ യാതൊരു അടിസ്ഥാന സൗകര്യവും ഇവിടെയില്ല. ചെറുപുഴ ടൗണിന് സമീപം പുഴയോട് ചേര്‍ന്ന് 50 സെന്റ് സ്ഥലം കെട്ടിടം നിര്‍മിക്കാന്‍ അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലം വിട്ടുകിട്ടുന്നതിന് റവന്യു വകുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
.jpeg)
Post a Comment