സംസ്ഥാനത്ത് മൂന്നാമതൊരാള്‍ക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 35 വയസുകാരനാണ് കുരങ്ങു വസൂരി സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഈ മാസം 6ന് യുഎഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. 13ന് പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. ഇപ്പോള്‍ ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി.
സംസ്ഥാനത്ത് മൂന്നാമത് ഒരാള്‍ക്ക് കൂടി മങ്കി പോക്സ്
Alakode News
0

Post a Comment