തേർത്തല്ലി: മലയോര ഹൈവേയിൽ പെരിങ്ങാല കയറ്റത്തിൽ ബസും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് യാത്രികർക്ക് പരിക്കേറ്റു. ജീപ്പ് ഡ്രൈവർ തങ്കച്ചൻ (49), യാത്രക്കാരായ സുധിന (32) ഇവരുടെ രണ്ട് കുട്ടികൾ എന്നിവരെ പരിക്കുകളോടെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4.45 ഓടെയായിരുന്നു അപകടം.
ചെറുപുഴ ഭാഗത്തു നിന്ന് ഇരിട്ടിയിലേയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും തേർത്തല്ലി ഭാഗത്തു നിന്ന് ചെറുപുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ജീപ്പും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. പെരിങ്ങാല ഇറക്കമിറങ്ങിവരികയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് കയറ്റം കയറി വരികയായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. ആലക്കോട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മലയോര ഹൈവേയിൽ നിരന്തരമായുണ്ടാകുന്ന അപകടങ്ങൾ ആശങ്കയുണർത്തുന്നതാണ്. ഈ അപകടം നടന്ന ഉടനെ തേർത്തല്ലി ഭാഗത്തു നിന്നും വരികയായിരുന്ന ഒരു വിദ്യാഭ്യാസ സ്ഥാപന
ത്തിന്റെ ബസും ഇതിന് തൊട്ടടുത്ത് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി നിരങ്ങി നീങ്ങിയത് ആളുകളെ ഭീതിയിലാഴ്ത്തിയിരുന്നു.

Post a Comment