ന്യൂഡല്‍ഹി: സാങ്കേതിക പ്രശ്നങ്ങള്‍ കാരണം മൂന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.
വെള്ളി,ശനി ദിവസങ്ങളിലായി കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് വിമാനങ്ങള്‍ ഇറങ്ങിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് എയര്‍ അറേബ്യയുടെ ഷാര്‍ജ-കൊച്ചി വിമാനം അടിയന്തരമായി ഇറക്കി. ആഡിസ് അബാബയില്‍ നിന്ന് ബാങ്കോക്കിലേക്കുള്ള എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം കൊല്‍ക്കത്തയിലും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം ചെന്നൈയിലും ലാന്‍ഡ് ചെയ്തു. മൂന്ന് സംഭവങ്ങളെക്കുറിച്ചും വിശദമായ അന്വേഷണത്തിന് ഡിജിസിഎ ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, സാങ്കേതിക തകരാര്‍ കാരണം ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനം വഴിതിരിച്ചുവിടുകയും ഞായറാഴ്ച രാവിലെ പാകിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തരമായി ഇറക്കുകയും ചെയ്തു. മറ്റൊരു വിമാനം അയയ്ക്കുകയും യാത്രക്കാരെ ഹൈദരാബാദിലേക്ക് കൊണ്ടുവരികയും ചെയ്തു.

Post a Comment