സ്കൂളുകളില്‍ ഒന്നാംപാദ വാര്‍ഷിക പരീക്ഷകള്‍ ഓഗസ്റ്റ് 24ന് ആരംഭിക്കും; സെപ്റ്റംബര്‍ 2ന് ഓണ അവധിക്കായി സ്കൂളുകള്‍ അടയ്ക്കും

 


തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാംപാദ വാര്‍ഷിക പരീക്ഷകള്‍ ഓഗസ്റ്റ് 24ന് ആരംഭിക്കും. സെപ്റ്റംബര്‍ 2 നാണ് പരീക്ഷകള്‍ പൂര്‍ത്തിയാക്കുക.


സെപ്റ്റംബര്‍ 2ന് വെള്ളിയാഴ്ച്ച ഓണ അവധിക്കായി സ്കൂളുകള്‍ അടയ്ക്കും. ഈ വര്‍ഷം 9 ദിവസമാണ് ഓണാഘോഷത്തിനായി സ്കൂളുകള്‍ക്ക് അവധി നല്‍കുക. സെപ്റ്റംബര്‍ 2ന് അടയ്ക്കുന്ന സ്കൂള്‍ സെപ്റ്റംബര്‍ 12ന് തുറക്കും. സംസ്ഥാനത്തെ കോളജുകള്‍ക്കും ഓണ അവധി നല്‍കും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ 2വര്‍ഷമായി വിദ്യാലയങ്ങള്‍ അടഞ്ഞു കിടന്നിരുന്നതിനാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിദ്യാലയങ്ങളില്‍ ഓണാഘോഷവും അവധിയും വരുന്നത്.

ഒന്നാംപാദ വാര്‍ഷിക പരീക്ഷകള്‍ ഓണത്തിന് മുന്‍പ് നടക്കുന്നതിനാല്‍

പാഠഭാഗങ്ങള്‍ വേഗത്തില്‍ സ്കൂളുകളില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന സ്കൂള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും.

Post a Comment

Previous Post Next Post