വീട്ടമ്മ വായ്പയെടുത്തത് 10000 രൂപ; തിരിച്ചടച്ചത് 70000; ഓണ്‍ലൈന്‍ തട്ടിപ്പ്

 


ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും സജീവമാകുന്നു. കോട്ടയം സ്വദേശിനിയായ വീട്ടമ്മ 10000 രൂപ വായ്പയെടുത്ത് ഒരുമാസത്തിനുള്ളില്‍ തിരിച്ചടച്ചത് 70000 രൂപ.തുടര്‍ന്നും പണം അടയ്ക്കില്ലെന്ന് അറിയിച്ചതോടെ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.


പതിനായിരം രൂപ ആവശ്യമായി വന്ന കോട്ടയം സ്വദേശിനിയാണ് വായ്പയെടുക്കുന്നതിനായി ഫേസ്ബുക്കില്‍ കണ്ട പരസ്യത്തിലൂടെ വായ്പാ തട്ടിപ്പ് സംഘത്തിന്റെ കുരുക്കില്‍ പെട്ടത്. പരസ്യം കണ്ട് ദത്താ റുപ്പി എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിനൊപ്പം തന്നെ ഗ്യാലറിയും കോണ്‍ടാക്റ്റുമടക്കം ആക്സസ് ചെയ്യാനുള്ള അനുവാദവും നല്‍കി. 10000 രൂപ തിരിച്ചടച്ചതിന് ശേഷവും പുതിയൊരു യുപിഐ ഐഡി അയച്ചുതന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.


കോൺടാക്ടുകള്‍ ഹാക്ക് ചെയ്ത തട്ടിപ്പ് സംഘം സുഹൃത്തുക്കളുടെ ഫോണിലേക്ക് മെസേജ് അയച്ചു.ഫോണിലെ എണ്ണൂറോളം കോണ് ടാക്ടുകളിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും ഭീഷണികളും എത്തിത്തുടങ്ങി.

ഇതിനിടയില്‍ ഇന്‍സ്റ്റന്റ് ലോണ്‍ എന്ന ആപ്പ് വഴി 10000 രൂപ വീണ്ടും വായ്പയെടുപ്പിച്ചു.ശല്യം സഹിക്കാതെപരാതിക്കാരി ഫോണ്‍ എടുക്കാതായാതോടെ കോണ്‍ടാക്റ്റിലുള്ള സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തിത്തുടങ്ങി.ഇവരുടെയും എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു

പാമ്പാടി സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.സുഹൃത്തുക്കളുടെ ഫോണിലേക്കും ഭീഷണി സന്ദേശം ചെന്നിരിക്കുന്നത് വിവിധ നമ്പറുകളില്‍ നിന്നാണ്.ബിഹാറിലും, ഉത്തര്‍പ്രദേശിലും വെസ്റ്റ് ബംഗാളിലും നിന്നുള്ള ഈ നൂറുകണക്കിന് നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സൈബര്‍ സെല്ലിനും വെല്ലുവിളിയാവുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകാരെക്കുറിച്ച് പരാതികള്‍ പതിവാണെങ്കിലും ബോധവത്ക്കരണത്തിനായി നടപടികള്‍ ഒന്നുമുണ്ടാവുന്നില്ലെന്ന് പരാതിക്കാരിയും കുടുബംവും പറയുന്നു

Post a Comment

Previous Post Next Post