പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കണ്ണംകൈ കോളനി, കാടാംകുന്ന്-ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ആഗസ്റ്റ് ഒന്ന് തിങ്കൾ രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി വിതരണം തടസപ്പെടും.
ചെമ്പേരി സെക്ഷന് കീഴിൽ കമ്പളാരി, കോടിക്കണ്ടി, കണ്ണൂർ ക്രഷർ, വടക്കെമൂല, ഓടയമ്പ്‌ലാവ്, വളയംകുണ്ട്, ചേറ്റടി, കനകക്കുന്ന്, കുടിയാന്മല, പൊട്ടൻപ്ലാവ്, തുരുമ്പി ഭാഗം എന്നിവിടങ്ങളിൽ ആഗസ്റ്റ് ഒന്ന് തിങ്കൾ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ആശാരിക്കുന്നു ട്രാൻസ്ഫോർമറിന്റെ കോങ്ങാട്ടുപീടിക, കോട്ടൂർചൂള, ജൂക്കീസ് പാർക്ക് ഭാഗം എന്നീ സ്ഥലങ്ങളിൽ ആഗസ്റ്റ് ഒന്ന് തിങ്കൾ മുതൽ നാലു ദിവസം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ കാട്ടാമ്പള്ളി കുതിരത്തടം, പരപ്പിൽ, വള്ളുവൻകടവ്, ബാലൻ കിണർ, കോട്ടക്കുന്ന്, അറബിക് കോളേജ്, എ കെ ജി റോഡ് എന്നിവിടങ്ങളിൽ ആഗസ്റ്റ് ഒന്ന് തിങ്കളാഴ്ച്ച രാവിലെ 9.30 മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.
Post a Comment