സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‍ലെറ്റുകളേയും സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയില്‍ വില്‍പ്പന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍.
ക്യൂ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങുന്ന സ്ഥിതിയ്ക്ക് മാറ്റമുണ്ടാക്കും. ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം മദ്യം തെരഞ്ഞെടുക്കാവുന്ന വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങും. ഇതിനായി അടിസ്ഥാന സൗകര്യം ഉറപ്പാക്കും. മദ്യവില കുറയ്ക്കാന്‍ അടുത്തയാഴ്ചയോടെ നടപടി തുടങ്ങും. ഐടി പാര്‍ക്കുകളില്‍ ആവശ്യപ്പെട്ടാല്‍ മദ്യ ലൈസന്‍സ് നല്‍കുമെന്നും എക്സൈസ് മന്ത്രി പറഞ്ഞു.
.jpeg)
Post a Comment