ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ വിമാനയാത്രക്കാര്‍ക്കുളള മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍.
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും
മാസ്‌ക് ധരിക്കാതെ എത്തുന്നവരെ അച്ചടക്കമില്ലാത്തവരായി കണക്കാക്കും. ഇത്തരം ആളുകളെ വിമാനം പുറപ്പെട്ടും മുമ്പ് പുറത്താക്കും
വിമാനത്താവളത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ചുമതല സിഐഎസ്‌എഫ് ജീവനക്കാര്‍ക്കാണെന്നും ഡിജിസിഎ കൂട്ടിച്ചേര്‍ത്തു.
മാസ്‌ക് ധരിക്കാതെയും കോവിഡ് പ്രോട്ടോകാള്‍ പാലിക്കാതെയും എത്തുന്ന വിമാനയാത്രക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞിരുന്നു. അതുപോലെ മാര്‍നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരില്‍ നിന്നു പിഴ ഈടാക്കും.

Post a Comment