കാസർകോഡ്‍:ഗള്ഫില്‍ നിന്ന് ഇന്നെത്തിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് കൊലപ്പെടുത്തി എന്നാണ് സംശയം. കാസർഗോഡ് മുഗുവിലെ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിനെ ഉച്ചയ്ക്ക് രണ്ടു പേര്‍ തട്ടിക്കൊണ്ടു പോയി എന്നാണ് വിവരം. രാത്രിയോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. സാമ്പത്തിക ഇടപാടാണ് പിന്നിലെന്നാണ് സംശയം.

Post a Comment