കുന്നുംകൈ പരപ്പച്ചാലില്‍ രാവിലെ ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ച സ്ഥലത്ത് വീണ്ടും അപകടം; ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറി പാലത്തില്‍ നിന്നും തോട്ടിലേക്ക് മറിഞ്ഞു

 


ഇന്നലെ രാവിലെ ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ച സ്ഥലത്ത് വൈകിട്ടോടെ വീണ്ടും അപകടം സംഭവിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയാണ് പരപ്പച്ചാല്‍ പാലത്തില്‍ നിന്നും താഴെ തോട്ടിലേക്ക് വീണത്.


വെള്ളരിക്കുണ്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി സ്ക്കൂട്ടറില്‍ ഇടിച്ച്‌ പാലത്തിന്റെ കൈവരി തകര്‍ത്ത് മറിയുകയായിരുന്നു. സ്കൂട്ടര്‍ യാത്രക്കാരനും ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. കാലിച്ചാമരം പരപ്പച്ചാല്‍ തോട്ടിലേക്ക് ലോറി മറിഞ്ഞ് രാവിലെ ക്ലീനര്‍ മരിച്ചിരുന്നു. ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിമന്‍റ് കയറ്റി വന്ന ലോറി ഇറക്കത്തില്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു.

കാഞ്ഞങ്ങാട്, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിയുടെ ക്യാബിനില്‍ കുടുങ്ങി കിടക്കുകയായിരുന്ന ക്ലീനറെ ക്യാബിന്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

Post a Comment

Previous Post Next Post