ഇരിട്ടിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത ഓട്ടോ മോഷണം പോയി;ഓട്ടോ ഡ്രൈവര്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് മോഷണം

 



ഇരിട്ടി: കണ്ണൂര്‍ ഇരിട്ടിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത ഓട്ടോ മോഷണം പോയി.ഓട്ടോ ഡ്രൈവര്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് വാഹനം മോഷണം പോയത്.

ഇന്ന് രാവിലെ 6 മണിയോടെ ഇരിട്ടി ജബ്ബാര്‍ കടവ് പാലത്തിന് സമീപത്തായിരുന്നു സംഭവം.

ഓട്ടോ ഡ്രൈവര്‍ എരുമത്തടത്തെ ആല്‍ബര്‍ട്ട് തന്‍്റെ കെ.എല്‍.58.എച്ച്‌.2173 നമ്ബര്‍ഓട്ടോ റോഡരികില്‍ പാര്‍ക്ക് ചെയ്ത ശേഷം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. മടങ്ങിയെത്തിയപ്പോഴാണ് ഓട്ടോ നിര്‍ത്തിയിട്ട സ്ഥലത്ത് നിന്നും കടത്തികൊണ്ടു പോയതായി മനസിലായത്. തുടര്‍ന്ന്‌ഇരിട്ടി പോലീസില്‍ പരാതി നല്‍കി.

Post a Comment

Previous Post Next Post