സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്!

 


സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വൻ ഇടിവ്. രാവിലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഉച്ചയോടെ ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് കുറഞ്ഞത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 37,480 രൂപയാണ്. ഒരു ഗ്രാം  22 കാരറ്റിന് 80 രൂപ കുറഞ്ഞ് ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ആനുപാതികമായി കുറഞ്ഞു. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് ഗ്രാമിന് 3870 രൂപയാണ് വില.

Post a Comment

Previous Post Next Post