വാട്സ്‌ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. പുതിയ വാട്സ്‌ആപ്പ് സ്കാം ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.
സൈബര്‍ സെക്യൂരിറ്റി കമ്ബനിയായ ക്ലൗഡ്സെകിനെ ഉദ്ധരിച്ച് കൊണ്ട് ഗിസ്ചൈനയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഒറ്റ ഫോണ്‍ കോളിലൂടെ നിങ്ങളുടെ വാട്സ്‌ആപ്പ് അക്കൗണ്ടിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ഹാക്കര്‍മാരുടെ കൈകളില്‍ ആകുന്നതാണ് പുതിയ തട്ടിപ്പ്. ആദ്യ പടിയായി പരിചയമില്ലാത്ത നമ്ബറില്‍ നിന്ന് ഉപയോക്താക്കളെ വിളിക്കും. സംശയം തോന്നാത്ത വിധം സംസാരിച്ച ശേഷം മറ്റൊരു നമ്ബറിലേക്ക് കോള്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഹാക്കര്‍ പറഞ്ഞ നമ്ബര്‍ ഡയല്‍ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ടിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ഹാക്കര്‍മാരുടെ കൈകളില്‍ ആകും. കൂടാതെ, നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ലോഗ് ഔട്ട് ആകുകയും ചെയ്യും.
പുതിയ സ്കാമിന്റെ പ്രധാന ലക്ഷ്യം പണം തട്ടുക എന്നതാണ്. വാട്ട്സ്‌ആപ്പ് അക്കൗണ്ട് ഹാക്കര്‍മാരുടെ കൈകളില്‍ എത്തിയാല്‍ കോണ്‍ടാക്‌ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പ് ആരംഭിക്കും. അതിനാല്‍, പരിചയമില്ലാത്ത നമ്ബറുകളില്‍ നിന്ന് കോളുകളും എസ്‌എംഎസുകളും വാട്സ്‌ആപ്പ് കോളുകളും വന്നാല്‍ പരമാവധി അതിനോട് പ്രതികരിക്കാതിരിക്കുക.
Post a Comment