തളിപ്പറമ്പിൽ അക്രമം



തളിപ്പറമ്പ്:തളിപ്പറമ്പ് കോൺഗ്രസ് മന്ദിരം അടിച്ചു തകർത്തു മുറ്റത്തുണ്ടായിരുന്ന സ്കൂട്ടർ അഗ്നിക്കിരയാക്കി. അക്രമത്തിന് പിന്നിൽ സി.പി.എം ആണെന്ന് കേൺഗ്രസ് നേതൃത്വം ആരോപിച്ചു.യൂത്ത് കേൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് നിസാം മയ്യിലിന്റെ കെ.എല്‍ 59 എസ് 2666 സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു.

കോണ്‍ഗ്രസ് മണ്ഡലം-ബ്ലോക്ക് കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് മന്ദിരം പൂര്‍ണമായി തന്നെ അടിച്ചു തകര്‍ത്തു.
സി.പി.എം ഓഫീസില്‍ നിന്ന് പ്രകടനമായി എത്തിയ സംഘമാണ് ആക്രമം നടത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു.

അകത്ത് കടന്നസംഘം കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ത്ത ശേഷമാണ് സ്‌കൂട്ടര്‍ തീവെച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.തളിപ്പറമ്പ് പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Post a Comment

Previous Post Next Post