ഇരു
പത്തഞ്ച് ദിവസത്തിനിടെ കോവിഡൊഴികെയുളള പകര്‍ച്ച വ്യാധികള്‍ ബാധിച്ച് 18 മരണം സ്ഥിരീകരിച്ചു. ഈ മാസം മാത്രം പനിക്ക് ചികില്‍സ തേടിയത് മൂന്നുലക്ഷത്തോളം പേര്‍. ജൂണ്‍ മാസത്തില്‍ 500 പേര്‍ക്ക് ഡങ്കിപ്പനിയും 201 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
ഡെങ്കിപ്പനി, എലിപ്പനി, ചെള്ളു പനി, തക്കാളിപ്പനി തുടങ്ങി പലവിധ പകർച്ചപ്പനികളാണു സംസ്ഥാനത്ത് ഉടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൂട്ടത്തിൽ കോവിഡും. ജൂൺ 1 മുതൽ 25 വരെയുളള ദിവസങ്ങളിൽ പകർച്ചപനി ബാധിച്ച് 18 പേരുടെ ജീവൻ പൊലിഞ്ഞു. 6 എലിപ്പനി മരണങ്ങളും 2 ഡെങ്കിപ്പനി മരണങ്ങളും ഉൾപ്പെടെയാണിത്. കോവിഡ് മരണങ്ങൾ കൂടാതെയാണ് ഈ കണക്ക്. ശനിയാഴ്ച ഒറ്റ ദിവസം പനിക്ക് ചികിൽസ തേടിയത് 14731
13 പേർക്ക് ഡെങ്കിപ്പനിയും 8 പേർക്ക് എലിപ്പനിയും 6 പേർക്ക് ചെള്ളുപനിയും സ്ഥിരീകരിച്ചു. 83 പേർ ഡെങ്കിപ്പനി സംശയിച്ച് ചികിൽസ തേടി. ഈ മാസമാകെ 2,79,103 പേർ പനിക്ക് ചികിൽസ തേടിയതായി ആരോഗ്യവകുപ്പ് വെബ്സൈറ്റിലുണ്ട്. ജൂൺ 1 മുതൽ 25 വരെ 500 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1907 പേർക്ക് രോഗം സംശയിക്കുന്നു. 201 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോൾ 306 പേർ രോഗലക്ഷണങ്ങളോടെ ചികിൽസ തേടി.
52 പേർക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. 60696 പേർ വയറിളക്ക രോഗങ്ങൾ ബാധിച്ചും ചികിൽസക്കെത്തി. പനിയെ നിസാരമായി കാണരുതെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ വൈറൽ പനിയാണ് കൂടുതൽ പേരെയും ബാധിച്ചിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
.jpeg)
Post a Comment